കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്​ യോഗം ഒൗദ്യോഗിക രേഖകൾ ചോർത്തി നൽകിയെന്ന്​; നാല്​ ജീവനക്കാരുടെ ഇൻക്രിമെൻറ്​ തടയാൻ തീരുമാനം

കണ്ണൂർ: സർവകലാശാലയുടെ ഒൗദ്യോഗിക രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ കാരണക്കാരെന്ന് കണ്ടെത്തിയ നാല് ജീവനക്കാരുടെ ഒരു ഇൻക്രിമ​െൻറ് തടഞ്ഞുവെക്കാനും സംഭവത്തിൽ ജാഗ്രതക്കുറവ് വരുത്തിയ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തിനെ താക്കീത് ചെയ്യാനും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. കണ്ണൂർ സർവകലാശാല സ്റ്റാഫ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.പി. പ്രേമൻ, സെക്ഷൻ ഒാഫിസർമാരായ പ്രഭാത് കുമാർ, രഞ്ജിത്, അസി. സെക്ഷൻ ഒാഫിസർ പി.എൻ. നന്ദകുമാർ എന്നിവരുടെ ഇൻക്രിമ​െൻറുകളാണ് തടഞ്ഞുവെച്ചത്. മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിത വിഭാഗം മേധാവിക്കെതിരെ ഉയർന്ന പരാതികളുടെ ഭാഗമായുള്ള നടപടിക്രമങ്ങളുടെ രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ച സംഭവത്തിലാണ് നടപടി. ഗണിത വിഭാഗം മേധാവിക്കെതിരെ ചില വിദ്യാർഥിനികൾ സർവകലാശാലക്കും ചാൻസലർക്കും പരാതി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണ കമ്മിറ്റിയെ നിയമിച്ചു. ഇൗ കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഏകാംഗ ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്ന് അന്നത്തെ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് രജിസ്ട്രാർക്ക് കുറിപ്പ് നൽകിയിരുന്നു. ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണം. ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കുന്നതിന് കമീഷനെ നിയമിച്ചിരുന്നു. എന്നാൽ, ഇൗ കമീഷൻ നൽകിയ മെമ്മോക്ക് മറുപടി നൽകുന്നതിന് ആവശ്യമായ രേഖകൾ നൽകിയില്ലെന്ന് നടപടിക്ക് വിധേയരായവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.