സംസ്​ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളക്ക് ചെറുവത്തൂർ ഒരുങ്ങി

ചെറുവത്തൂർ: പത്തുവർഷത്തിനുശേഷം ജില്ല ആതിഥ്യമരുളുന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളക്ക് ചെറുവത്തൂരിൽ ഒരുക്കം പുരോഗമിക്കുന്നു. കല്ലുകൾ ഇളകിയും കുഴികളായും കാടുപിടിച്ചും കിടന്ന ടെക്നിക്കൽ സ്‌കൂൾ മൈതാനം അരക്കോടി രൂപ ചെലവിൽ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവൃത്തികൾ ദിവസങ്ങൾക്കകം പൂർത്തിയാവും. ചരൽ മണ്ണിട്ട് ഉയർത്തുകയും അരിക് കെട്ടി ഉയർത്തുകയുംചെയ്യും. മൈതാനത്തി​െൻറ ശോച്യാവസ്ഥ കാരണം മറ്റേതെങ്കിലും മൈതാനം ഉപയോഗപ്പെടുത്തേണ്ടിവരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും 400 മീറ്റർ ട്രാക്ക് ഉൾക്കൊള്ളുന്ന നവീകരിച്ച സ്‌കൂൾ മൈതാനത്തിൽ ഇത്തവണ സംസ്ഥാനമേള നടത്താൻ കഴിയുമെന്നതി​െൻറ ആഹ്ലാദത്തിലാണ് സംഘാടകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.