മംഗളൂരു: കല്ലട്ക്കക്കടുത്ത വീർകമ്പയിൽ പള്ളിക്ക് സാമൂഹികവിരുദ്ധർ കല്ലെറിഞ്ഞു. പാതയോടുചേർന്ന ഭാഗത്തെ മുഴുവൻ ജനൽചില്ലുകളും തകർന്നു. വ്യാഴാഴ്ച പുലർച്ചെ നമസ്കരിക്കാനെത്തിയവരാണ് അക്രമത്തിൽ തകർന്നത് കണ്ടത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുട്ടിെൻറ മറവിൽ അക്രമം നടത്തി സാമുദായികസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രകോപിതരായി പ്രതികരിക്കരുതെന്ന് അക്രമത്തിനിരയായ മസ്ജിദ് കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.