ഭാരതം എന്ന പേരുപോലും മോദി സർക്കാർ നാമാവശേഷമാക്കും -കെ. സുധാകരൻ കാസർകോട്: നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് മതേതര ശക്തികൾ ഒന്നിക്കണമെന്നും അല്ലെങ്കിൽ ഭാരതം എന്ന പേരുപോലും നാമാവശേഷമാക്കുന്ന വർഗീയ അജണ്ട ഇവിടെ നടപ്പിലാക്കപ്പെടുമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ. സുധാകരന്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെൻറ 133ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന പോലും പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. നോട്ട് നിരോധനത്തിെൻറ മറവിൽ കള്ളപ്പണം ഒഴുക്കി രാഷ്ട്രീയത്തെ വിലക്കെടുക്കുന്ന കുതന്ത്രമാണ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ നടപ്പാക്കിയത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിൽ അതാണ് കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.ടി. ബല്‍റാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗം പി.എ. അഷറഫലി, ബീഫാത്തിമ ഇബ്രാഹീം എന്നിവർ സംസാരിച്ചു. അഡ്വ. എ. ഗോവിന്ദന്‍ നായര്‍ സ്വാഗതവും വിനോദ്കുമാര്‍ പള്ളയില്‍വീട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.