200 ഒാളം പേർക്കെതിരെ കേസ് പയ്യന്നൂർ: കഴിഞ്ഞ ദിവസം കവ്വായിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവർത്തകരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കവ്വായിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രഞ്ജിത് (30), അനൂപ് (30), മുകേഷ്(31), ബിനേഷ് (32), മുഹമ്മദ് ഹാഷിം (28) എന്നിവരെയാണ് എസ്.ഐ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. ബോംബേറ്, വാഹനങ്ങൾ തകർക്കൽ, കാർഷിക വിളകൾ നശിപ്പിക്കൽ, വീടുകൾ ആക്രമിക്കൽ ഉൾപ്പെടെ ഏഴ് കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് ഇരു വിഭാഗങ്ങളിലുംപെട്ട 200 ഒാളം പേർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.