'തിരിഞ്ഞുനോട്ടം' ശ്രദ്ധേയമായി

മട്ടന്നൂര്‍: സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച '2017- തിരിഞ്ഞുനോട്ടം' ശ്രദ്ധേയമായി. 2017ലെ വിവിധ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് സംസാരിക്കുന്നതോടൊപ്പം ഭാവിസങ്കൽപങ്ങളെക്കുറിച്ചും ചര്‍ച്ചനടന്നു. ലൈബ്രറിഹാളില്‍ നടന്ന പരിപാടി പി.കെ. ഹരിദാസന്‍ ഉദ്ഘാടനംചെയ്തു. ശിവപ്രസാദ് പെരിയച്ചൂര്‍ അധ്യക്ഷതവഹിച്ചു. ലക്ഷ്മണന്‍ കുയിലൂർ, കെ.കെ കീറ്റുകണ്ടി, രാഘവന്‍ കുയിലൂർ, പി.എം. ജയശ്രീ, പി.എസ്. കുറുവേരി, ചന്ദ്രന്‍ ചാവശ്ശേരി, കെ. നളിനി, കെ.ടി. രാധാകൃഷ്ണൻ, സി. സരോജിനി, വി. അജയകുമാർ, കെ. പ്രഭാകരൻ, രേഷ്മ ഹരീഷ്, എം. ജിനചന്ദ്രൻ, കെ. ലതിക, പി.എം. ദിവാകരൻ, എം. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് മട്ടന്നൂർ: രാഷ്ട്രീയ അക്രമങ്ങളുടെ ഭാഗമായി നിരന്തരം ഹര്‍ത്താലുണ്ടാകുന്ന സാഹചര്യത്തില്‍ ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ യൂനിറ്റ് യോഗം തീരുമാനിച്ചു. അക്രമരാഷ്ട്രീയത്തി​െൻറ പേരില്‍ നടത്തുന്ന ഹര്‍ത്താലില്‍ വ്യാപാരികള്‍ നിരന്തരം ബലിയാടാവുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് വിപുലമായ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുൽ അസീസ്, കെ.പി. രമേശൻ, കെ.പി. ഗംഗാധരൻ, കെ. അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.