ഇന്നല്ലെങ്കിൽ നാളെ സി.പി.എമ്മിന്​ മാപ്പുപറഞ്ഞ്​ കോൺഗ്രസിന്​ പിന്നാലെ വരേണ്ടി വരും ^കെ. ശങ്കരനാരായണൻ

ഇന്നല്ലെങ്കിൽ നാളെ സി.പി.എമ്മിന് മാപ്പുപറഞ്ഞ് കോൺഗ്രസിന് പിന്നാലെ വരേണ്ടി വരും -കെ. ശങ്കരനാരായണൻ കണ്ണൂർ: കോൺഗ്രസുമായി സഹകരിക്കേണ്ട എന്നുപറയുന്ന സി.പി.എമ്മിന് ഇന്നല്ലെങ്കിൽ നാളെ മാപ്പുപറഞ്ഞ് കോൺഗ്രസി​െൻറ പിന്നാലെ വരേണ്ടി വരുമെന്ന് മുൻ മേഘാലയ, മഹാരാഷ്ട്ര ഗവർണറും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ. കോൺഗ്രസി​െൻറ 132ാം ജന്മദിനാേഘാഷത്തി​െൻറ ഭാഗമായി നടന്ന ഘോഷയാത്രയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ സാമ്പത്തിക നയം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത്. 2008ൽ ലോകത്തെ 138 രാജ്യങ്ങളിലെയും ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ ഇന്ത്യയിലെ ഒരു ബ്രാഞ്ച് പോലും പൂട്ടിപ്പോയില്ല. അത് കോൺഗ്രസി​െൻറ സാമ്പത്തിക നയം കൊണ്ടാണ്. കോൺഗ്രസ് സി.പി.എമ്മി​െൻറ പിന്നാലെ നടക്കുകയല്ല, സി.പി.എമ്മാണ് കോൺഗ്രസി​െൻറ പിന്നാലെ നടക്കുന്നത്. ബ്രഹ്മാവ് വിചാരിച്ചാലും നേരയാകാത്ത പാർട്ടിയാണ് സി.പി.എം. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ലെന്നാണ് കോടിയേരി പറഞ്ഞത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിലെ എല്ലാ ചെറിയ, പ്രാദേശിക രാഷ്ടീയ കക്ഷികളും ആഗ്രഹിക്കുന്നത് കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ്. കേരളത്തിൽ ബി.ജെ.പിക്ക് കഷ്ടകാലത്തിന് ആരും അറിയാതെ ഒരു സീറ്റ് ലഭിച്ചു. അതി​െൻറ ഉത്തരവാദിത്തം സി.പി.എമ്മിനാണ്. സി.പി.എമ്മിന് ബി.ജെപിയോടല്ല വിരോധം, കോൺഗ്രസിനോടാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, കെ.സി. ജോസഫ്, പി. രാമകൃഷ്ണൻ, സുമ ബാലകൃഷ്ണൻ, വി.എ. നാരായണൻ, സജീവ് ജോസഫ്, സണ്ണി ജോസഫ്, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.