കാസർകോട്: കാൻറീൻ ജീവനക്കാരനെ അറബിക് കോളജിലെ അധ്യാപകർ മർദിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ചട്ടഞ്ചാലിലെ മലബാർ ഇസ്ലാമിക് കോളജ് കാൻറീൻ ജീവനക്കാരനായ പുത്തിഗെ ഉറുമി ഹൗസിൽ ടി.എ. അബ്ദുൽ സഫ്വാെൻറ (26) പരാതിയിൽ അധ്യാപകരായ സിദ്ദീഖ്, ബുർഹാനി എന്നിവർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. ഭക്ഷണം സംബന്ധിച്ച തർക്കമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.