കൂത്തുപറമ്പ്: വിവാഹവാർഷിക വേദിയിൽ 15 ലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിന് നൽകി ഡോക്ടർ-പ്രഫസർ ദമ്പതികൾ മാതൃകയായി. മട്ടന്നൂരിലെ ഗ്രേയ്സ് ഹോസ്പിറ്റൽ ഉടമ കൂത്തുപറമ്പ് നിർമലഗിരിയിലെ ഡോ. എ. ജോസഫും നിർമലഗിരി കോളജ് റിട്ട. പ്രഫസർ ഗ്രെയ്സി ജോസഫുമാണ് മഹനീയ മാതൃക കാണിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക കൈമാറിയത്. കൂത്തുപറമ്പ് നഗരസഭ, മട്ടന്നൂർ നഗരസഭ, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവിടങ്ങളിലെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൻ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി. പ്രസീത എന്നിവർ തുക ഏറ്റുവാങ്ങി. ലയൺസ് ക്ലബിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുക കൈമാറി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫാ. പോൾ വെള്ളോപ്പിള്ളി അധ്യക്ഷതവഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൻ അനിത വേണു, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി. പ്രസീത, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻ അഡ്വ. ഡെന്നീസ് തോമസ്, ഡോ. ശ്രീകുമാർ വാസുദേവ്, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.