സ്വർണത്തട്ടിപ്പുകാരനെ നാട്ടുകാർ പിടികൂടി

പാനൂർ: സ്വർണത്തിന് തിളക്കം വർധിപ്പിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്നയാളെ കടവത്തൂരിൽ പിടികൂടി. ബിഹാർ സ്വദേശിയെയാണ് നാട്ടുകാർ തട്ടിപ്പിനിടെ ഒരു വീട്ടിൽനിന്ന് പിടികൂടിയത്. സ്വർണാഭരണത്തിന് തിളക്കം കൂട്ടിനൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം വീട്ടിലെത്തിയത്. പഴയ വെള്ളിയുടെ പാദസരത്തിന് ആദ്യം തിളക്കം കൂട്ടിക്കൊടുത്തു. ഇത് വിശ്വസിച്ച് വീട്ടമ്മ നൽകിയ സ്വർണമാല യുവാവ് ലായനിയിൽ മുക്കുകയും ചൂടാക്കുകയും പൊടി ഉപയോഗിച്ച് തുടക്കുകയും ചെയ്തു. നിറംവെച്ച ആഭരണം തിരിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് തൂക്കത്തിൽ കുറവുതോന്നിയ വീട്ടമ്മ ഒച്ചവെച്ചതിനുശേഷം നാട്ടുകാർ തട്ടിപ്പ് നടത്തിയ ബിഹാർ സ്വദേശിയെ പിടികൂടുകയായിരുന്നു. കടയിൽ പോയി ആഭരണം തൂക്കിനോക്കിയപ്പോൾ ഒരു പവ​െൻറ മുകളിൽ കുറവ് കാണുകയും ചെയ്തു. െപാലീസിൽ ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഇയാൾ നഷ്ടപ്പെട്ട തൂക്കത്തി​െൻറ തുക ബാങ്കിൽ ഇട്ടുകൊടുക്കാമെന്ന് സമ്മതിച്ചു. ഇതിനിടെ യുവാവ് ബന്ധുക്കളെ വിവരം ധരിപ്പിച്ച് അവരും എത്തിയിരുന്നു. സംഘത്തിൽപെട്ടവരാണ് നഷ്ടപ്പെട്ട പൊന്നി​െൻറ തുക ബാങ്കിൽ ഇട്ടുകൊടുത്തത്. പലഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.