ശ്രീകണ്ഠപുരം: മലപ്പട്ടം കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയുടെയും പൂക്കണ്ടം യങ് ആർട്‌സ് ക്ലബിെൻറയും നേതൃത്വത്തിൽ നാലാമത് അഖിലകേരള പ്രഫഷനൽ നാടകോത്സവം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി രണ്ടുവരെയാണ് നാടകോത്സവം. വെള്ളിയാഴ്ച രാത്രി ഏഴിന് ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ എരഞ്ഞോളി മൂസ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രക്ഷാധികാരി ടി.കെ. ഗോവിന്ദൻ അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച രാത്രി 7.30ന് അങ്കമാലി അമലയുടെ ആഴം, 30-ന് കൊല്ലം ആവിഷ്‌കാരയുടെ കണക്ക്മാഷ്, ജനുവരി ഒന്നിന് തൃശൂർ സദ്ഗമയയുടെ അരണ, രണ്ടിന് വള്ളുവനാട് നാദത്തിെൻറ ആടിവേടൻ എന്നീ നാടകങ്ങൾ അരങ്ങിലെത്തും. 31-ന് കണ്ണൂർ കളിവെട്ടം അവതരിപ്പിക്കുന്ന കലാസന്ധ്യ. സമാപനദിവസം മലപ്പട്ടം പഞ്ചായത്തിലെ ആദ്യകാല നാടകപ്രവർത്തകരെ ആദരിക്കും. സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.കെ. ഗോവിന്ദൻ മാസ്റ്റർ, കെ. പുരുഷോത്തമൻ, പ്രേമരാജൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.