ആറളത്തെ മാൻ വേട്ട: വാഹനയുടമ റിമാൻഡിൽ

ഇരിട്ടി: ആറളത്തെ വിയറ്റ്നാമിൽനിന്ന് 105 കിലോ മാനിറച്ചിയും കള്ളത്തോക്കും ഇറച്ചി കടത്താനുപയോഗിച്ച ഓട്ടോയും പിടികൂടിയ സംഭവത്തിൽ കീഴടങ്ങിയ വാഹനം ഉടമയെ റിമാൻഡ് ചെയ്തു. എടപ്പുഴയിലെ പി.കെ. ഷിബുവാണ് (32) റിമാൻഡിലായത്. ഓട്ടോയുടെ ആർ.സി ഓണറായ ഷിബു കൊട്ടിയൂർ േറഞ്ച് ഫോറസ്റ്റർ മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം. മാനിറച്ചി കടത്താനുപയോഗിച്ച ഓട്ടോ ഷിബു രണ്ടു വർഷം മുമ്പ് വിറ്റിരുന്നു. മാനിനെ വെടിവെച്ചുെകാന്ന കേസിലെ പ്രധാന പ്രതി ഷിജു ജോർജ് എന്ന ജോൺസനായിരുന്നു ഓട്ടോ വാങ്ങിയത്. എന്നാൽ, ഓട്ടോയുടെ ആർ.സി ഓണർഷിപ് മാറ്റിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുകിട്ടുന്നതിനായി ഷിബു കോടതിയിൽ അപേക്ഷ നൽകി. ഇതോടെയാണ് ഓട്ടോയുടെ യഥാർഥ ആർ.സി ഓണറായ ഷിബു കേസിൽപെടുന്നത്. ഇതാണ് ഷിബുവിനെതിരെ കേസെടുക്കാൻ കാരണമായതെന്ന് കൊട്ടിയൂർ േറഞ്ച് ഓഫിസർ പി. വിനു പറഞ്ഞു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.