മദ്യം പിടികൂടി

കുമ്പള: ബസ്സ്റ്റോപ്പിനു പിന്നിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ പന്ത്രണ്ടര ലിറ്റർ മദ്യം കുമ്പള എക്സൈസ് കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് കയ്യാര്‍ ബസ്‌ സ്റ്റോപ്പിന് സമീപത്തു ഒളിപ്പിച്ചുവെച്ച കര്‍ണാടക നിര്‍മിത വിദേശ മദ്യമാണ് കുമ്പള എക്‌സൈസ്‌ സംഘം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ സംഘം പരിശോധനക്കെത്തിയത്‌. പ്ലാസ്റ്റിക്‌ കവറിലും കടലാസ് പെട്ടിയിലും സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു മദ്യം. എക്‌സൈസ്‌ പ്രിവൻറിവ് ഓഫിസര്‍ എ.ബി. അബ്‌ദുല്ല, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ സുധീരന്‍, സജിത്‌, ശാലിനി എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ്‌ സംഘം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.