ക്ലാസ്മുറികളിൽ ലൈബ്രറി

ചെറുവത്തൂർ: പൊതുസമൂഹത്തി​െൻറ കൂട്ടായ്മയുടെ കരുത്തിൽ പാടിക്കീൽ ജി.യുപി സ്കൂളിലെ ഏഴ് ക്ലാസ്മുറികളിലും ക്ലാസ് ലൈബ്രറികളൊരുങ്ങി. നല്ല വായന നല്ല പഠനം നല്ല ജീവിതം കാമ്പയിനി​െൻറ ഭാഗമായാണ് സമ്പൂർണ ക്ലാസ് ലൈബ്രറികൾ എന്ന ലക്ഷ്യം പ്രാവർത്തികമാക്കിയത്. കുട്ടികൾ സംഭാവന ചെയ്ത 250 പുസ്തകങ്ങളും പൊതുജനങ്ങൾ നൽകിയ 45,000 രൂപയും ഉപയോഗിച്ചാണ് ക്ലാസ്മുറികൾ വായനയുടെ കേന്ദ്രങ്ങളാക്കി മാറ്റിയത്. സമ്പൂർണ ക്ലാസ്മുറികൾ ഒരുക്കിയതി​െൻറ ഉദ്ഘാടനവും വിവിധ മേളകളിലെ വിജയികൾക്കുള്ള അനുമോദനവും പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി. ശാന്ത മലയാളത്തിളക്കം പദ്ധതിയുടെ സ്കൂൾതല വിജയപ്രഖ്യാപനം നടത്തി. പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ സൃഷ്ടികളുമായി തയാറാക്കിയ കൈയെഴുത്ത് മാസിക ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി. ദാമോദരൻ, സി.വി. നാരായണൻ, കെ.പി. ശ്രീധരൻ, പി. സുരേഷ് ബാബു, പി. സുപ്രിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.