പ്രതിപക്ഷ പ്രതിഷേധം: അനധികൃതമായി കൈയേറി നിർമിച്ച പമ്പിന്​ കോർപറേഷ​െൻറ അനുമതി; കൈയേറ്റക്കാരനിൽനിന്ന്​ വാടക വാങ്ങിക്കാൻ തീരുമാനം

കണ്ണൂർ: കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ അനധികൃതമായി നിർമിച്ച പമ്പിന് കോർപറേഷൻ കൗൺസിൽ അനുമതി നൽകി. കോർപറേഷ​െൻറ സ്ഥലം കൈയേറി നിർമിച്ച പമ്പിന് വാടക ഇൗടാക്കി ഉപയോഗിക്കാൻ അനുമതിനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചുവെങ്കിലും അജണ്ട പാസാക്കിയതായി മേയർ പറഞ്ഞു. നഗരസഭയുടെ ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിലെ 11ാം നമ്പർ ലൈസൻസി സുരേഷ് ബാബു വാടകക്കെടുത്ത 6.55x3.5 ചതുശ്ര മീറ്റർ സ്ഥലത്തോട് ചേർന്ന് അത്രയും സ്ഥലം കൂടി കൈയേറിയിരുന്നു. റവന്യു ഇൻസ്പെക്ടർ പരിശോധന നടത്തിയപ്പോൾ ഇത് വ്യക്തമായി. ഇതോടെ ഇൗ സ്ഥലത്തിനുകൂടി വാടക ഇൗടാക്കണമെന്നുള്ള വിചിത്ര നിർദേശമാണുയർന്നത്. അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് 2000 രൂപ പിഴയായി ഇൗടാക്കണമെന്നും ശിപാർശയുണ്ട്. അജണ്ട ചർച്ചക്ക് എത്തിയതോടെ പ്രതിഷേധവുമായി കൗൺസിലർ സി. എറമുള്ളാൻ എഴുന്നേറ്റു. പമ്പിന് അനുമതി നൽകരുതെന്നും പകരം കോർപറേഷ​െൻറ സ്ഥലം കൈയേറിയതിനും അനധികൃതമായി നിർമാണം നടത്തിയതിനും പമ്പ് പൊളിച്ചുകളയുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.ഒ. മോഹനനും സി. സമീറും ഇക്കാര്യം ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധം ഉയർത്തി. ഒരുദിവസത്തെ വാടക വൈകിയതിന് സ്ട്രീറ്റ് വെണ്ടറുടെ 1.60 ലക്ഷം രൂപയുടെ പച്ചക്കറികൾ മാലിന്യവണ്ടിയിൽ കയറ്റിയ കോർപറേഷന് അനധികൃത കൈയേറ്റം വിഷയമാകുന്നില്ലേെയന്ന് കൗൺസിലർ കെ.പി.എ. സലീം ചോദിച്ചു. ഇതോടെ ഭരണപക്ഷത്തുള്ള കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്റ്റർ അനുമതി നൽകാനുള്ള നീക്കത്തെ പിന്തുണച്ച് രംഗത്തുവന്നു. പമ്പിന് അനുമതി നൽകുന്നതിന് പ്രയാസമില്ലെന്നും മറിച്ചാണെങ്കിൽ നഗരത്തിലെ എല്ലാ നിർമാണപ്രവൃത്തികളും പുനഃപരിശോധിക്കേണ്ടിവരുമെന്നും മിക്ക സ്ഥാപനങ്ങും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുമതിനൽകിയത് മുമ്പുണ്ടായിരുന്ന കൗൺസിലർമാരാണെന്നും പറഞ്ഞു. ഇതോടെ വലിയ വാക്കേറ്റമായി. മുമ്പുണ്ടായിരുന്നവർ അനുമതി നൽകിയെങ്കിൽ അത് പരിശോധിക്കണമെന്നും ഇപ്പോൾ നടപടിയെടുക്കേണ്ട കാര്യത്തിൽ നടപടിയെടുക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. അനധികൃതനിർമാണങ്ങൾ കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതാകുമെന്നും ബിനാമി ഇടപാടുകാരെ കൂടി പുറത്തുകൊണ്ടുവരണമെന്നും ഇല്ലെങ്കിൽ പലതും തുറന്നുപറയേണ്ടിവരുമെന്നും സി.പി.എം സ്വതന്ത്രൻ ൈതക്കണ്ടി മുരളീധരൻ പറഞ്ഞതോടെ പ്രതിപക്ഷത്തിന് കൂടുതൽ കരുത്തായി. എന്നാൽ, പ്രതിപക്ഷത്തി​െൻറ എതിർപ്പ് വകവെക്കാതെ അജണ്ട പാസാക്കിയതായി േമയർ പറഞ്ഞു. പ്രതിപക്ഷത്തി​െൻറ വിയോജിപ്പോടെയാണ് തീരുമാനം പാസായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കോർപറേഷൻ അന്തേവാസിയായ കെ. ഇസ്മയിലിന് 1.69 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനുള്ള തദ്ദേശ സഹകരണ വകുപ്പി​െൻറ നിർദേശം യോഗം അംഗീകരിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇസ്മയിലിന് നഷ്ടപരിഹാരം ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.