വാർഷികാഘോഷവും പുതുവർഷാഘോഷവും

അഞ്ചരക്കണ്ടി: സംഘചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ 20-ാം എക്കാലിൽ നടന്നു. സാംസ്കാരിക സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ഷൈമ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് കുമാർ മുഖ്യപ്രഭാഷണവും സമ്മാനദാനവും നടത്തി. പഞ്ചായത്തുതല അംഗൻവാടി കലോത്സവം ടി.വി. സീത ഉദ്ഘാടനം ചെയ്തു. പി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.കെ. സീന, ലോക്കൽ കമ്മിറ്റി അംഗം പി. പ്രദീപൻ, ക്ലബ് സെക്രട്ടറി ഇ.എം. ശ്രീകേഷ്, പ്രസിഡൻറ് പി.വി. രാഗിൽ, കെ. ബിന്ദു എന്നിവർ സംസാരിച്ചു. കണ്ണാടിവെളിച്ചം, മുഴപ്പാല, പാലക്കീഴ് അംഗൻവാടികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. സംസ്ഥാന കേരളോത്സവത്തിൽ തബലയിൽ മൂന്നാംസ്ഥാനം നേടിയ വിനത കെ. സുരേഷിനെ ചടങ്ങിൽ അനുമോദിച്ചു. തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.