ഉരുവച്ചാൽ: മട്ടന്നൂർ നഗരസഭയുടെ കീഴിലെ ആദ്യ ഡയാലിസിസ് കേന്ദ്രം ഉരുവച്ചാലിൽ പ്രവർത്തനമാരംഭിച്ചു. ഇരുനില കെട്ടിടത്തിൽ ആരംഭിച്ച കേന്ദ്രം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ദേശീയാരോഗ്യ ദൗത്യം, സംസ്ഥാന സർക്കാറിെൻറ സഹായത്തോടെ മട്ടന്നൂർ നഗരസഭയുടെ പങ്കാളിത്തത്തോടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 1.31 ലക്ഷം രൂപ ചെലവിട്ടാണ് ആറ് മെഷീനുകളോടെ കേന്ദ്രം തുടങ്ങിയത്. നാല് മെഷീനുകൾ കൂടി അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. നഗരസഭ ചെയർപേഴ്സൻ അനിത വേണു അധ്യക്ഷത വഹിച്ചു. ഡോ. ലതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, മുൻ ചെയർമാന്മാരായ കെ. ഭാസ്കരൻ, കെ.ടി. ചന്ദ്രൻ, സീന ഇസ്മായിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. റോജ, ഡോ. സുഷമ, വി.കെ. സുഗതൻ, എൻ.വി. ചന്ദ്രബാബു, റഫീഖ് ബാവോട്ടുപാറ, താജുദ്ദീൻ മട്ടന്നൂർ, കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മട്ടന്നൂർ നഗരസഭ, തില്ലങ്കേരി, മാലൂർ, കീഴല്ലൂർ, കൂടാളി പഞ്ചായത്തിലുള്ള രോഗികൾക്കാണ് ഡയാലിസിസ് ചെയ്യാനുള്ള മുൻഗണനയുള്ളത്. ആരോഗ്യ സർവകലാശാല 2012 ബി.എ.എം.എസ് ബാച്ചിൽ യൂനിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.എസ്. ആതിര, കണ്ണൂർ യൂനിവേഴ്സിറ്റി എം.എ ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇ. നീതു എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.