​െഎ.എസിൽ ചേർന്നെന്ന്​ സംശയം: മലയാളികളുടെ വിവരങ്ങൾ എൻ.​െഎ.എ പുറത്തുവിട്ടു

കോഴിക്കോട്: െഎ.എസിൽ ചേർന്നതായി സംശയിക്കുന്ന മലയാളികളുടെ പേരും ചിത്രങ്ങളും എൻ.െഎ.െഎ പുറത്തുവിട്ടു. പാലക്കാട്, കാസർകോട് ജില്ലകളിൽനിന്ന് ഗൾഫ് നാടുകളിലും മറ്റുംപോയി കാണാതായവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. 2016 മേയ് മുതലാണ് ഇവരെ കാണാതായത്. കുടുംബങ്ങളുടെ പരാതിയിൽ ലോക്കൽ പൊലീസാണ് ഇവരെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന്, എൻ.െഎ.എ അന്വേഷണം നടത്തുകയായിരുന്നു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവർ െഎ.എസിൽ ചേർന്നതായി സംശയിക്കുന്നത്. അബ്ദുല്ല അബ്ദുൽ റഷീദ്, അജ്മൽ, അഷ്ഫാക്, ബെക്സൺ വിൻസ​െൻറ്, ബെറ്റ്സൺ വിൻസ​െൻറ്, ഫാത്തിമ, ഹഫിസുദ്ദീൻ, ശംസിയ, ഇജാസ്, മെറിൻ ജേക്കബ്, മുഹമ്മദ് സാജിദ്, ഫിറോസ്ഖാൻ, മുഹമ്മദ് മൻസദ്, മുർഷിദ്, മുഹമ്മദ് മർവാൻ, റിഫല, ഷജീർ മംഗലശ്ശേരി, ഷിബി, ഷിഹാസ്, സിദ്ദീഖുൽ അസ്ലം, സോണിയ എന്നീ പേരുകളാണ് എൻ.െഎ.എ പുറത്തുവിട്ടത്. ഇവരിൽചിലർ നേരത്തെ അഫ്ഗാനിൽനിന്നും സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിരുന്നു. ചിലർ മരിച്ചതായും വാർത്ത പരന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.