കൂത്തുപറമ്പ്: കോളയാടിനടുത്ത എടയാർ ചങ്ങലഗേറ്റിൽ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ ചൈതന്യത്തിൽ പി. ചന്ദ്രെൻറയും ഗീതയുടെയും മകൻ നിധിൻ ചന്ദ്രൻ (28), ശിവപ്രസാദത്തിൽ ആർ.കെ. സുരേഷിെൻറയും ഗീതയുടെയും മകൻ ഷാജു കരിയാത്ത് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ നിടുംപൊയിൽ-കൂത്തുപറമ്പ് റോഡിൽ എടയാർ ചങ്ങലഗേറ്റിന് സമീപമാണ് അപകടം. കോളയാടുള്ള സുഹൃത്തിെൻറ വീട്ടിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. എടയാർ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും തലശ്ശേരി സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും നിധിൻ മരിച്ചു. അതിഗുരുതരാവസ്ഥയിലായ ഷാജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ഷാജുവും മരിച്ചു. ഗൾഫിലായിരുന്ന നിധിൻ ലീവിന് നാട്ടിലെത്തിയതായിരുന്നു. മെഡിക്കൽ റപ്രസ േൻററ്റിവായി ജോലി ചെയ്യുകയായിരുന്നു ഷാജു. ആറങ്ങാട്ടേരിയിൽ പൊതുദർശനത്തിന് െവച്ചശേഷം ഇരുവരുടെയും മൃതദേഹം കുണ്ടുചിറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. നിധിെൻറ എക സഹോദരൻ: നിധീഷ്. ഷാജുവിെൻറ സഹോദരി: ഷംലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.