മതേതരവാദിയാവാതെ മതവും ജാതിയും തിരിച്ചറിയൂവെന്ന്​ കേന്ദ്ര സഹമന്ത്രി

മതേതരവാദിയാവാതെ മതവും ജാതിയും തിരിച്ചറിയൂവെന്ന് കേന്ദ്ര സഹമന്ത്രി ന്യൂഡൽഹി: മതേതരവാദികളെന്ന് പറയുന്നതിനുപകരം മതത്തി​െൻറയും ജാതിയുടെയും അടിസ്ഥാനത്തിൽ സ്വയം തിരിച്ചറിവ് നേടാൻ കേന്ദ്ര തൊഴിൽ നൈപുണ്യവികസന വകുപ്പ് സഹമന്ത്രി അനന്ദ്കുമാർ ഹെഗ്ഡെയുടെ ആഹ്വാനം. രക്തത്തി​െൻറയും മാതാപിതാക്കളുടെയും സ്വത്വം അവകാശപ്പെടാനില്ലാത്തവരാണ് മതേതരവാദികളെന്നും കർണാടകയിലെ കൊപ്പാൽ ജില്ലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഒരുവൻ സ്വയം മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ ബ്രാഹ്മണനെന്നോ ലിംഗായത്തെന്നോ ഹിന്ദുവെന്നോ വിശേഷിപ്പിച്ചാൽ താൻ സന്തുഷ്ടനാണ്. എന്നാൽ, സെക്കുലറെന്ന് പറഞ്ഞാൽ കുഴപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി വിഷം വമിപ്പിക്കുകയാണെന്നും അദ്ദേഹത്തിന് ഭരണഘടനയോട് ആദരവിെല്ലന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഇത്തരം വർഗീയ ജൽപനങ്ങേളാട് പ്രതികരിക്കാൻ ത​െൻറ സംസ്കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കേന്ദ്രമന്ത്രിക്കെതിരെ വിദ്വേഷപ്രസംഗത്തിന് കഴിഞ്ഞ വർഷം മാർച്ചിൽ കേസെടുത്തിരുന്നു. ലോകത്ത് ഇസ്ലാം ഉള്ള കാലത്തോളം ഭീകരത ഉണ്ടാകുമെന്നായിരുന്നു അന്ന് അനന്ദ്കുമാർ ഹെഗ്ഡെ പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.