കളിചിരിയും ചിന്തകളുമായി ഭിന്നശേഷിക്കാരുടെ വിസ്​മയക്കൂടാരം

ഇരിട്ടി: വൈകല്യം മറന്ന് ഒന്നിക്കാൻ ഭിന്നശേഷിക്കാർക്കായി ഒരുക്കിയ വിസ്മയക്കൂടാരം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ബി.ആർ.സി ആറളം വന്യജീവി സങ്കേതത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ സാമൂഹിക ബോധവും പരിസ്ഥിതി പഠനവും ലക്ഷ്യമാക്കി നടത്തിയ വിസ്മയക്കൂടാരത്തിൽ മുപ്പതോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. മാനസിക--ശാരീരിക പ്രയാസങ്ങൾ ഇല്ലാത്ത മറ്റ് കുട്ടികൾക്കൊപ്പം ഇഴകിച്ചേർന്ന് കളിക്കാനും പഠിക്കാനുമുള്ള അവസരമാണ് രണ്ട് ദിവസത്തെ ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്. ഗണിതം, അഭിനയം, പരിസ്ഥിതി നിരീക്ഷണം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് ക്യാമ്പിലൂടെ ലഭ്യമാക്കുന്നത്. ക്യാമ്പ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബി.പി.ഒ എം. ഷൈലജ, ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ മധുസൂദനൻ, കെ.സാവിത്രി, സി.സാജിദ്, കെ.പ്രവിന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.