പയ്യന്നൂർ നഗരസഭാകാര്യങ്ങൾ ഇനി ഫോണിൽ; ബ്രോഡ്കാസ്​റ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: നഗരസഭയുടെ വികസനപ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികളുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇനി പയ്യന്നൂർ നഗരസഭാപരിധിയിലെ ജനത്തിന് അവരുടെ ഫോണുകളിൽ എത്തും. മൊബൈൽ ഫോണിലും ലാൻഡ് ഫോണിലും ശബ്ദസന്ദേശമായാണ് വാർഡ് സഭ ഉൾപ്പെടെയുള്ള യോഗങ്ങളുടെ വിവരങ്ങളടക്കം ലഭ്യമാകുക. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സേവനം. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണ് പയ്യന്നൂർ നഗരസഭയുടെ സംരംഭമെന്നും പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും കലക്ടർ പറഞ്ഞു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ജി. ഷെറി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.