ദ്വിദിന സ്‌പെഷല്‍ ക്യാമ്പ്​

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളജ് സുവര്‍ണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി എന്‍.എസ്.എസി​െൻറ മുന്‍ വളൻറിയര്‍മാര്‍ വീണ്ടും ഒത്തുചേരുന്നു. ഡിസംബര്‍ 30, 31 തീയതികളിൽ, കൂനം എ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദ്വിദിന സ്‌പെഷല്‍ ക്യാമ്പിലാണ് പൂർവ വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1975 മുതല്‍ 2017വരെ വിവിധ വര്‍ഷങ്ങളിലെ ക്യാമ്പില്‍ പങ്കെടുത്ത നൂറോളം പേര്‍ വീണ്ടും ക്യാമ്പിലെത്തും. സര്‍സയ്യിദ് എന്‍.എസ്.എസ് ക്യാമ്പ് അവസാനിക്കുന്ന 30ന് രാവിലെ പത്തിനാണ് പൂര്‍വ വിദ്യാര്‍ഥികളുടെ ക്യാമ്പ് തുടങ്ങുക. 31ന് വൈകീട്ട് സമാപിക്കും. ക്യാമ്പി​െൻറ ഭാഗമായി കൂനം സ്‌കൂളിലെ കുട്ടികള്‍ക്കായി പൂന്തോട്ടം നിര്‍മിച്ചുനല്‍കും. വിദ്യാർഥികള്‍ക്ക് പുറമെ മുന്‍കാല പ്രോഗ്രാം ഓഫിസര്‍മാരും ക്യാമ്പിലെത്തും. 30ന് ആറുമണിക്ക് കണ്ണൂര്‍ സർവകലാശാല എന്‍.എസ്.എസ് കോഒാഡിനേറ്ററും ചെറുകഥാകൃത്തുമായ വി.എസ്. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോൺ: 9747751504, 9747805989(വാട്‌സ് ആപ്). വാര്‍ത്തസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.പി.ടി. അബ്ദുൽ അസീസ്, അലുംമ്നി സെക്രട്ടറി ഷാന്‍ മീര, എന്‍.എസ്.എസ് അലുമ്നി സെക്രട്ടറി ഷൈഫല്‍ സീൻറകത്ത്, എന്‍.എസ്.എസ് അലുമ്നി വനിത സെക്രട്ടറി ഫൗസിയ അഹമ്മദ്, അഡ്വ. ഹനീഫ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.