കെ.എസ്.ടി.പി: തണൽമരത്തിന്​ ഇടമില്ല

കാഞ്ഞങ്ങാട്: ഒരു വർഷത്തിനടുത്ത് മുടങ്ങിക്കിടന്ന കെ.എസ്.ടി.പി റോഡ് പ്രവൃത്തി പുരോഗമിക്കുേമ്പാഴും തണൽമരങ്ങൾ നടാൻ സ്ഥലം കണ്ടെത്താൻ കഴിയാതെ അധികൃതർ. റോഡു വികസനത്തിനുവേണ്ടി ചെറുതും വലുതുമായ 900 മരങ്ങളാണ് മുറിച്ചുമാറ്റിയത്. ഇവക്ക് പകരം 2700 മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നായിരുന്നു അന്ന് കെ.എസ്.ടി.പി പറഞ്ഞത്. നഗരത്തിലെ കണ്ണായ സ്ഥലങ്ങളിലുണ്ടായിരുന്ന കൂറ്റൻ തണൽ മരങ്ങൾ വരെ റോഡുവികസനത്തി​െൻറ പേരിൽ ഇല്ലാതായിട്ടുണ്ട്. മരം നടുേമ്പാൾ വേരുകൾ റോഡിലേക്ക് കയറിയിറങ്ങാതിരിക്കാൻ റിങ്ങുകളിൽ നടുമെന്നായിരുന്നു അധികൃതർ അന്നു പറഞ്ഞത്. സർവിസ് റോഡി​െൻറ പ്രവൃത്തിയും തുടങ്ങിയതോടെ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന കെ.എസ്.ടി.പിയുടെ ഉറപ്പ് പ്രാവർത്തികമാകുമോയെന്ന് ആശങ്കയുണ്ട്. വിഷയത്തിൽ എൻജിനീയർമാരുടെ ആശങ്ക തുടരുകയാണ്. മരങ്ങൾ നട്ടാൽ തന്നെ ആരു സംരക്ഷിക്കുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മരം നട്ടുപിടിപ്പിക്കാൻ എല്ലാ വ്യാപാരികളും സമ്മതിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി റോഡ് നിർമാണത്തിന് 130 കോടി രൂപയാണ് എസ്റ്റിമേറ്റ്. 27.8 കി.മീ. ദൈർഘ്യമുണ്ട്. 2013ലാണ് പ്രവൃത്തി തുടങ്ങിയത്. വിളക്കും ഡിവൈഡറിലെ പൂന്തോട്ടവത്കരണവുമൊക്കെ എസ്റ്റിമേറ്റിലുണ്ട്. കാസർകോട് പ്രസ് ക്ലബ് ജങ്ഷൻ മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെയാണ് കെ.എസ്.ടി.പി ഏറ്റെടുത്തത്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി മുതൽ ടി.ബി റോഡ് തുടങ്ങുന്ന സമൃതി മണ്ഡപം വരെയുള്ള ഭാഗത്താണ് ബാക്കിയുള്ള പണി തുടങ്ങേണ്ടത്. ഇൗ പണി മാർച്ച് മാസം അവസാനം മുഴുവൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് തന്നെയാണ് കെ.എസ്.ടി.പി പറയുന്നത്. ഏഴു മീറ്റർ വീതിയിൽ കിഴക്കും പടിഞ്ഞാറുമായി മെയിൻ റോഡ് ടാർ ചെയ്യും. ഇതിനു നടുവിൽ ഒരു മീറ്റർ വീതിയിൽ ഡിവൈഡർ. മെയിൻ റോഡ് കഴിഞ്ഞാൽ ഇരുഭാഗത്തും സർവിസ് റോഡ്. അതിന് മൂന്നര മീറ്റർ വീതിയുണ്ടാകും. സർവിസ് റോഡിനും മെയിൻ റോഡിനും ഇടയിൽ രണ്ടു ചെറിയ ഡിവൈഡറുകളുണ്ടാകും. സർവിസ് റോഡ് പൂർണമായും ഇൻറർലോക്കാണ് ചെയ്യുന്നത്. റോഡിനടിയിൽ കൂടി ബി.എസ്.എൻ.എല്ലിേൻറതുൾെപ്പടെ കേബിളുകൾ കടന്നുപോകുന്നതുകൊണ്ടാണ് ഇൻറർലോക്ക് ചെയ്യുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ 300 മീറ്റർ ഇൻറർലോക്ക് ചെയ്ത് ഡിവൈഡർ നിർമാണവും തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.