വഴിയോരകച്ചവടക്കാർക്ക് സംരക്ഷണം നടപ്പാക്കിയത് യു.പി.എ സർക്കാർ -കെ. സുരേന്ദ്രൻ തലശ്ശേരി: അസംഘടിതമേഖലയിൽ വഴിയോരകച്ചവടക്കാർക്ക് സംരക്ഷണവും നിയന്ത്രണവും നിയമപ്രാബല്യത്തിലൂടെ നടപ്പാക്കിയത് യു.പി.എ സർക്കാറാണെന്ന് െഎ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. വഴിയോരകച്ചവടക്കാരുടെ തലേശ്ശരി മുനിസിപ്പൽതല കൺെവൻഷൻ ഉദ്ഘാടനവും അംഗത്വവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തലേശ്ശരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് അഡ്വ. കെ.സി. രഘുനാഥ്, ഇ. വിജയകൃഷ്ണൻ, എം.പി. അരവിന്ദാക്ഷൻ, എ.വി. ശൈലജ, പത്മജ രഘുനാഥ്, കെ.ഇ. പവിത്രരാജ് എന്നിവർ സംസാരിച്ചു. യൂനിയൻ പ്രസിഡൻറ് എം. നസീർ സ്വാഗതവും സെക്രട്ടറി സി. പ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.