കൂത്തുപറമ്പ്: ചൊവ്വാഴ്ച മലപ്പുറത്ത് ആരംഭിക്കുന്ന സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല പുരുഷ--വനിത ടീമിനെ പ്രഖ്യാപിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിലെ ഒ.വൈ. നിധീഷ് പുരുഷ ടീമിെനയും പാതിരിയാട് ഹോക്കി അക്കാദമിയിലെ മേഘ വടവതി വനിത ടീമിെനയും നയിക്കും. പുരുഷ ടീം അംഗങ്ങൾ: സി.എൻ. അക്ഷയ്, അഭിജിത്ത്, ആർ. അശ്വന്ത്, സാരംഗ്, ജിഷ്ണു ഷാജി, ജിഷ്ണു ശശീന്ദ്രൻ, വി.പി. അഭിജിത്ത്, പി.കെ. അർജുൻ, യദുകൃഷ്ണൻ, എ.പി. പ്രജിത്ത്, അക്ഷയ് സതീശ്, വിഗ്നേഷ് ഭാസ്കരൻ, ഷിബിൻലാൽ, വിഷ്ണുപ്രേം, അമൽരാജ്, ആൻറണി സിറിൽ, കെ.വി. അർജുൻ. വനിത ടീം: എ. നന്ദനമോഹൻ, കെ. ഐശ്വര്യ, വി.ടി. കാവ്യ, ടി.എം. അൻജിത, എം. അഭിഷ, എം. ബിജിഷ, ടി. സ്വാതി, എ.പി. ഷഹാന, നസിയ സുൽത്താന, സാന്ദ്ര, ആർ. അമയ, പി.പി. ആര്യ, സി. അനുശ്രീ, കെ.പി. സ്നേഹ, എൻ. അക്ഷര, നീരജ, കെ. അഞ്ചു. ഈ മാസം 26 മുതൽ 30വരെ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിലാണ് സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.