മാഹി: മാഹിയിലെ ബൈപാസ് ഭൂവുടമകളുടെ പ്രശ്നപരിഹാരത്തിന് വർഷങ്ങളോളം പ്രവർത്തിച്ച തങ്ങളെ മുഖ്യമന്ത്രി നാരായണസാമി അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി ആരോപിച്ച് കർമസമിതി ഭാരവാഹികൾ ചടങ്ങ് ബഹിഷ്കരിച്ചു. നഷ്ടപരിഹാര വിതരണച്ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം. മുഖ്യമന്ത്രിക്ക് സ്വീകരണം നൽകാൻ 15 മിനിറ്റ് അനുവദിച്ചിരുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ഉപഹാരം നൽകാൻ മാത്രമേ അനുവദിക്കൂവെന്നും സദസ്സിനെ അഭിസംബോധന ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള നിലപാട് അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഉപഹാരം നൽകാതെ കർമസമിതി ഭാരവാഹികളും ഏതാനും രാഷ്ട്രീയ--സാമൂഹിക-പ്രവർത്തകരും ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. വാർത്തസമ്മേളനത്തിൽ എം. കുമാരൻ, ടി.കെ. ഗംഗാധരൻ, കണ്ണിപ്പൊയിൽ ബാബു, ഉത്തമൻ തിട്ടയിൽ, പൂവ്വച്ചേരി ഹരീന്ദ്രൻ, കെ.കെ. മുസ്തഫ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.