ചുറ്റുവിളക്ക്​ മഹോത്സവം

നാറാത്ത്: മണ്ഡലപൂജ സമാപനത്തി​െൻറ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ 25ന് ചുറ്റുവിളക്ക് മഹോത്സവം നടക്കും. വൈകീട്ട് ചുറ്റുവിളക്ക്, ദീപാരാധന, നാറാത്ത് മുച്ചിലോട്ട് കാവിൽനിന്നുള്ള എഴുന്നള്ളത്ത്, അയ്യപ്പസേവാസംഘത്തി​െൻറ ഭജന, വയത്തൂർ കാലിയാർ സന്നിധിയിൽ അത്താഴപൂജ, തിരുവായുധം എഴുന്നള്ളത്ത്, പ്രസാദവിതരണം തുടങ്ങിയ പരിപാടികളുമുണ്ടാവും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ ഗോവിന്ദൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.