കൂത്തുപറമ്പ്: കോട്ടയംചിറയിൽ വളർത്തുമത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പകർച്ചവ്യാധിഭീഷണി സൃഷ്ടിക്കുന്നു. രണ്ടുവർഷം മുമ്പ് കോട്ടയംചിറ നവീകരിച്ചശേഷം നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് വ്യാപകമായി ചത്തത്. ആലപ്പുഴയിൽനിന്ന് പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ചിറയിലെത്തിച്ചത്. പായലും പുല്ലും തിന്നുന്ന പ്രത്യേക ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ചിറയിൽ നിക്ഷേപിച്ചിരുന്നത്. മത്സ്യങ്ങൾ വളർന്നതോടെ ചിറയിലെ പായലും പുല്ലും പൂർണമായി നശിച്ചു. രാസമാലിന്യം കലർത്താതെ പൂർണമായും പ്രകൃതിദത്തമായാണ് മത്സ്യങ്ങളെ ഉപയോഗിച്ച് ചിറ ശുചീകരിച്ചത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ചിറയിലെ വെള്ളം മലിനമായിരിക്കുകയാണ്. പ്രദേശമാകെ ദുർഗന്ധവും പടർന്നിട്ടുണ്ട്. മത്സ്യം പിടിക്കാൻ സാമൂഹികവിരുദ്ധർ വൈദ്യുതി കടത്തിവിട്ടതാണോ ഇവ ചാകാൻ കാരണമായതെന്ന സംശയം ഉയർന്നിട്ടുണ്ട്. അവശേഷിക്കുന്ന മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.