കാസർകോട്: തെങ്ങുകളെ ബാധിച്ചിരിക്കുന്ന വെള്ളീച്ച രോഗത്തെക്കുറിച്ച് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് സി.പി.സി.ആർ.െഎ ഡയറക്ടർ ഡോ. പി. ചൗഡപ്പ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെയുള്ള മിത്രകീടങ്ങളെ സി.പി.സി.ആർ.െഎ വികസിപ്പിച്ചെടുക്കുന്നുണ്ട്. ഇത് കർഷകർക്ക് പ്രയോജനപ്പെടുത്തുന്നതിന് കാർഷിക സർവകലാശാലയുെട സേവനം പ്രയോജനപ്പെടുത്തും. വെള്ളീച്ചകളെ തുരത്താൻ കർഷകർ രാസകീടനാശിനികൾ പ്രയോഗിക്കരുത്. അത് സ്വാഭാവികമായി തെങ്ങിൽ വളരുന്ന മിത്രകീടങ്ങൾ നശിക്കുന്നതിന് കാരണമാകും. വെള്ളീച്ച ചെന്തെങ്ങിനെയാണ് ഏറെയും ബാധിക്കുന്നത്. നിലത്തുനിന്നുകൊണ്ടുതന്നെ കീടങ്ങളെ തുരത്താം. വലിയ തെങ്ങുകളെ ബാധിക്കില്ല. ഒാലയുടെ നീര് ഉൗറ്റിക്കുടിച്ചാണ് ഇവ വളരുന്നത്. ഒാലയുടെ ചുവട്ടിൽ വൃത്തം സൃഷ്ടിച്ച് വെളുത്ത ആവരണംകൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. പ്രത്യേകതരം കുമിൾബാധയാണ്. ഒാലയുടെ നീര് ഉൗറ്റിക്കുടിക്കുന്നുവെന്നതിനാൽ പ്രകാശസംശ്ലേഷണത്തെ ബാധിക്കുന്നുവെങ്കിലും കായ്ഫലങ്ങളുണ്ടാകുന്നതിന് തടസ്സമാകില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. ഒാലയിൽ പിടിച്ചിരിക്കുന്ന ഇവ മധുരസ്രവം പുറപ്പെടുവിക്കുന്നതിനാൽ കീഴിലുള്ള ഒാലകളിൽ വീണ് കറുത്ത പാടുകൾ തീർക്കുന്നുണ്ട്. ഇവയെ ഫലപ്രദമായി ചെറുക്കാനുള്ള നടപടികൾ സി.പി.സി.ആർ.െഎ ആരംഭിച്ചിരിക്കുകയാണെന്ന് ചൗഡപ്പ പറഞ്ഞു. ഡോ. കെ. മുരളീധരൻ, ഡോ. പി.എസ്. പ്രതിഭ, ഡോ. രാമപ്രസാദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.