വാഗ്ഭടാനന്ദ പുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്

കണ്ണൂര്‍: അഴീക്കോട് പൊടിക്കുണ്ട് െറസിഡന്‍സ് അസോസിയേഷന്‍ കൊട്ടാരത്തുംപാറ ഏര്‍പ്പെടുത്തിയ . ഡോ. എ.കെ. നമ്പ്യാർ, ബാലകൃഷ്ണന്‍ കൊയ്യാൽ, അബ്ദുൽ നിസാര്‍ വായിപ്പറമ്പ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു. 5001 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്. അസോസിയേഷ​െൻറ കൊട്ടാരത്തുംപാറ പൊടിക്കുണ്ട് പരിസരത്ത് നടക്കുന്ന ശിശിരോത്സവം പരിപാടിയുടെ ഭാഗമായുള്ള ചടങ്ങില്‍ 24ന് ഉച്ചക്ക് മൂന്നിന് സാഹിത്യനിരൂപകന്‍ കല്‍പറ്റ നാരായണന്‍ പുരസ്‌കാരം സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബാലകൃഷ്ണന്‍ കൊയ്യാൽ, വയരളത്ത് രവീന്ദ്രൻ, പി.വി. അരുണാക്ഷൻ, വി. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.