പയ്യന്നൂർ: ഇതിഹ ചാരിറ്റബിൾ ട്രസ്റ്റിെൻറ വസന്തപൂജ പുരസ്കാരം പി. ദാമോദരൻ പണിക്കർക്ക്. പൂരക്കളി, മറത്തുകളി രംഗത്തെ 48 വർഷത്തെ വിശിഷ്ട സേവനത്തിനാണ് പുരസ്കാരം. 20,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. ഡോ. സി.എച്ച്. സുരേന്ദ്രൻ നമ്പ്യാർ, എം. പ്രദീപ്കുമാർ, പിലാക്കാൽ അശോകൻ, ഡോ. എ.കെ. നമ്പ്യാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി രണ്ടാം വാരം ഇതിഹ ചാരിറ്റബിൾ സൊസൈറ്റി പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന പൂരക്കളി-മറത്തുകളി മഹോത്സവത്തിൽവെച്ച് അവാർഡ് സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പിലാക്കാൽ അശോകൻ, പി.പി. ദാമോദരൻ, നാൽപാടി ഭാസ്കരൻ, അക്കാളത്ത് നാരായണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.