കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ചിത്രകലാ പണിപ്പുര 'വര' ഡിസംബർ 23, 24, 25 തീയതികളിൽ കതിരൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രബോധം, ജനാധിപത്യം, മതനിരപേക്ഷത എന്നീ ആശയങ്ങളെ മുൻനിർത്തി കേരളത്തിലെ ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന ജനോത്സവങ്ങളുടെ ഭാഗമായാണ് ലളിതകല അക്കാദമിയുെട സഹകരണത്തോടെ പരിപാടി നടത്തുന്നത്. ശനിയാഴ്ച രാവിെല 10ന് പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്രാമോത്സവത്തിലെ വര, പങ്കാളിത്തകല എന്നീ വിഷങ്ങളിൽ ചർച്ച നടക്കും. ഞായറാഴ്ച വിവിധ തൊഴിലിടങ്ങൾ സന്ദർശിക്കുന്ന ചിത്രകാരന്മാർ തൊളിലാളികളുടെയും കർഷകരുടെയും ജീവിതപ്രശ്നങ്ങൾ പഠിച്ച് ചിത്രരചന നടത്തും. 25ന് രാവിലെ 11 മുതൽ തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നഗരചിത്രം പരിപാടി. ക്യാമ്പിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗത്തുനിന്ന് 45 ചിത്രകാരന്മാർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ സി. റിസ്വാൻ, പ്രഫ. കെ. ബാലൻ, ഒ.സി. ബേബിലത, അനിരുദ്ധ്, ഇന്ദുലേഖ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.