കണ്ണൂർ സിറ്റി: പ്ലാസ്റ്റിക് ഉൾെപ്പടെയുള്ളവ വലിച്ചെറിയുന്നത് ജലസ്രോതസ്സുകളെ മലിനമാക്കുന്നു. മാലിന്യം അടിഞ്ഞുകൂടി ജില്ല ആശുപത്രിക്കു സമീപത്തെ -ആയിക്കര േതാട് നാശത്തിെൻറ വക്കിലെത്തി. ആയിക്കര പാലത്തിനടിയിൽ ബി.എസ്.എൻ.എൽ സ്ഥാപിച്ച പൈപ്പുകൾ മൂലമാണ് പലയിടങ്ങളിൽനിന്നും തോടിലേക്ക് വലിച്ചറിയുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാലത്തിനടിയിൽ തങ്ങിനിൽക്കുന്നത്. ഇവിടെ ദുർഗന്ധം രൂക്ഷാണ്. ഇതേതുടർന്ന് സമീപ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും പാലത്തിനുമുകളിലൂടെ കയർ ഉപയോഗിച്ച് പൈപ്പ് മുകളിലേക്ക് ഉയർത്തിക്കെട്ടിയിരുന്നു. പിന്നീട് കെട്ട് അഴിഞ്ഞ് പൈപ്പ് താഴേക്കുതന്നെ വീണ് മാലിന്യം തങ്ങിനിൽക്കാൻ തുടങ്ങി. തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുന്ന വിധത്തിലാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. വലിയ പായകളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഭക്ഷണാവശിഷ്ടങ്ങളുമുൾെപ്പടെയുള്ള മാലിന്യമാണ് കുമിഞ്ഞുകൂടിയിട്ടുള്ളത്. കക്കൂസ് മാലിന്യം ഇതിലേക്ക് ഒഴുക്കി വിടുന്നതായും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.