കണ്ണൂര്‍: നാടകകൃത്തും സംവിധായകനുമായ ഇബ്രാഹീം വെങ്ങരക്ക് ജന്മനാടിെൻറ ആദരവും പഴയങ്ങാടി പൗരവേദി ഉദ്ഘാടനവും ഡിസംബർ 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് മാടായി ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. തുടര്‍ന്ന് അദ്ദേഹംതന്നെ രചനയും സംവിധാനവും ചെയ്ത ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്ന നാടകാവതരണവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. ഉമര്‍ ഫറൂഖ്, കെ.കെ.ആര്‍. വെങ്ങര, പി.വി. അബ്ദുല്ല, എച്ച്.എ.കെ. അഷ്‌റഫ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.