കുറിപ്പടിയില്ലാത്ത മരുന്നുവിൽപന തടയും

പയ്യന്നൂർ: ക്രിസ്മസ്-പുതുവത്സരാഘോഷത്തി​െൻറ ഭാഗമായി എക്സൈസ് വകുപ്പി​െൻറ പ്രവർത്തനം ശക്തിപ്പെടുത്താൻ സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന നിയോജക മണ്ഡലംതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി റെയിൽേവ പ്രൊട്ടക്ഷൻ ഫോഴ്സുമായി ചേർന്ന് ട്രെയിനുകളിൽ പരിശോന കർശനമാക്കും. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഇംഗ്ലീഷ് മരുന്നുവിൽപന തടയാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചു. പൊതുജനങ്ങൾക്ക് 04985-202340, 04602 2010 20 നമ്പറുകളിൽ വ്യാജമദ്യ-മയക്കുമരുന്നു സംബന്ധിച്ച പരാതികൾ അറിയിക്കാവുന്നതാണ്. യോഗത്തിൽ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ വി. പ്രഭാകരൻ, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാഘവൻ, പി.വി. കുഞ്ഞപ്പൻ, കെ.കെ. രാജഗോപാൽ, പി.കെ. ഇന്ദിര, കെ. ജയരാജൻ, എം.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.