തളിപ്പറമ്പ്: തളിപ്പറമ്പ് കണികുന്ന് സോമേശ്വരത്തെ സി.എച്ച്. മാധവൻ ഗുരുസ്വാമിയെ ആദരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 84കാരനായ മാധവൻ ഗുരുസ്വാമി 52 വർഷമായി ശബരിമല ദർശനം നടത്തിയിട്ടുണ്ട്. ഞായറാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സ്റ്റേജിൽ നടക്കുന്ന ചടങ്ങ് രാവിലെ 10.30-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. രാജരാജേശ്വര ക്ഷേത്രം തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. ആർ.സി. കരിപ്പത്ത് ഉപഹാരം സമ്മാനിക്കുമെന്ന് സ്‌നേഹാദരകമ്മിറ്റി ചെയർമാൻ ഇ.വി. ജയകൃഷ്ണൻ, കൺവീനർ രാഹുൽ ദാമോദരൻ, രാജീവൻ, കെ. സന്തോഷ്‌കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.