ഉണ്ണിമിശിഹ ദേവാലയത്തിൽ തിരുനാൾ

ശ്രീകണ്ഠപുരം: ഉണ്ണിമിശിഹ തീർഥാടന ദേവാലയത്തിൽ ഉണ്ണിമിശിഹയുടെ തിരുനാൾ ആഘോഷവും നൊവേനയും തുടങ്ങി. റവ. ഫാ. ജോസഫ് വണ്ടർകുന്നേൽ കൊടിയേറ്റി. വിശുദ്ധ കുർബാനക്ക് തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി മുഖ്യകാർമികത്വം വഹിച്ചു. ദിവസവും മൂന്നിന് ദിവ്യകാരുണ്യ ആരാധന, ജപമാല, നാലിന് കുർബാന എന്നിവ ഉണ്ടാകും. ശനിയാഴ്ച ഫാ. ജോസഫ് വടക്കേപറമ്പിൽ, 24-ന് ഫാ. ജയിംസ് വാളിമല, 25-ന് ഫാ. ഷിനു കാനച്ചിക്കുഴി, 26-ന് ഫാ. തോമസ് പുള്ളോലിക്കൽ, 27-ന് ഫാ. ജിനു ആവണിക്കുന്നേൽ, 28-ന് ഫാ. സണ്ണി പുന്നൂർ, 29-ന് ഫാ. നോബിൾ പന്തലാടിയിൽ എന്നിവർ കാർമികത്വം വഹിക്കും. 30-ന് ആഘോഷമായ തിരുനാൾ ഗാനപൂജക്ക് ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ജോസ് മണിക്കത്താഴെ കാർമികത്വം വഹിക്കും. ഫാ. ഫ്രാൻസിസ് മേച്ചിറകത്ത് വചനസന്ദേശം നൽകും. 31-ന് കുർബാനക്ക് ഫാ. സണ്ണി തയ്യിൽ കാർമികത്വം വഹിക്കും. തിരുനാൾ ആഘോഷം 31ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.