ഹോക്കി പരിശീലന ക്യാമ്പ്

തലശ്ശേരി: ബിയാട്രീസ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് അവധിക്കാല ഹോക്കി പരിശീലന ക്യാമ്പ് പള്ളൂർ കസ്തൂർബാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ആരംഭിക്കും. ജനുവരി മൂന്നുവരെയായി നടക്കുന്ന ക്യാമ്പിൽ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും വൈകീട്ട് നാലുമുതൽ ആറുവരെയും പരിശീലനം നൽകും. പ്രവേശനം സൗജന്യമാണ്. ഹോക്കി സ്റ്റിക്, പന്ത് തുടങ്ങിവയെല്ലാം ക്ലബ് നൽകും. 10 മുതൽ 16 വയസ്സ് വരെയുളള ആൺകുട്ടികൾക്കാണ് പ്രവേശനം. സംസ്ഥാന സീനിയർ ഹോക്കി താരമായിരുന്ന അഡ്വ. പി. ദിലേഷ് കുമാറാണ് ക്യാമ്പ് ഡയറക്ടർ. ഗവ. ബ്രണ്ണൻ കോളജ് ജനറൽ ക്യാപ്റ്റനും കണ്ണൂർ യൂനിവേഴ്സിറ്റി േഹാക്കി ടീം മുൻ ക്യാപ്റ്റനുമായ കെ.കെ. റാഷിദ് മുഖ്യപരിശീലകനും കണ്ണൂർ ജില്ല സീനിയർ ഹോക്കി മുൻ താരങ്ങളായ പി.എൻ. ഗിരീഷ്, പി.കെ. ജഷർ, ഫമാസ് എന്നിവർ സഹപരിശീലകരുമാണ്. ഹോക്കി പരിശീലനത്തിന് താൽപര്യമുള്ള തലശ്ശേരി, മാഹി മേഖലയിലെ കുട്ടികൾ ശനിയാഴ്ച വൈകീട്ട് മൂന്നിന് പള്ളൂർ കസ്തൂർബാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ എത്തണം. ഫോൺ: 9847410741, 9847219306, 9567528448.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.