കണ്ണൂർ: ബാലാവകാശ സംരക്ഷണനിയമം, െസെബർ നിയമങ്ങൾ എന്നിവ സംബന്ധിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പ് മാധ്യമപ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. ജില്ല ഭരണകൂടം, ജില്ല ശിശുസംരക്ഷണ യൂനിറ്റ്, കണ്ണൂർ പ്രസ് ക്ലബ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. ഡിസംബർ 27ന് രാവിലെ 9.30ന് കലക്ടറേറ്റ് അനക്സിലെ പ്ലാനിങ് കോംപ്ലക്സ് മിനി കോൺഫറൻസ് ഹാളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിക്കും.വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. ബാലാവകാശ നിയമത്തിെൻറ പശ്ചാത്തലത്തിൽ കുട്ടികൾ ഉൾപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും പൊതുവായ നിയമ അവബോധവുമാണ് ശിൽപശാലയിലൂടെ ലക്ഷ്യമാക്കുന്നത്. ജില്ല ബ്യൂറോകളിലും ന്യൂസ് ഡസ്ക്കുകളിലും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾ നിർദേശിക്കുന്ന പ്രാദേശിക ലേഖകർക്കും ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ ഡിസംബർ 23ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ജില്ല ഇൻഫർമേഷൻ ഓഫിസിൽ 04972 700231 എന്ന നമ്പറിലോ ഇ-മെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇ-മെയിൽ: kannurdio@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.