ക്വാറി ഉൽ​പന്നങ്ങളുടെ ക്ഷാമവും വിലവർധനയും പരിഹരിക്കും ^ജില്ല പഞ്ചായത്ത്​

ക്വാറി ഉൽപന്നങ്ങളുടെ ക്ഷാമവും വിലവർധനയും പരിഹരിക്കും -ജില്ല പഞ്ചായത്ത് കണ്ണൂർ: ജില്ലയിൽ ക്വാറി ഉൽപന്നങ്ങളുടെ ക്ഷാമവും വിലവർധനയും പരിഹരിക്കാൻ ജില്ല ഭരണകൂടവുമായി സഹകരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ആവശ്യത്തിന് ക്വാറി ഉൽപന്നങ്ങൾ ലഭിക്കാത്തത് കാരണം റോഡ് നിർമാണം ഉൾപ്പെടെ ജില്ലയിലെ പദ്ധതിനിർവഹണം തടസ്സപ്പെട്ടതായി ജില്ല പഞ്ചായത്ത് യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച പരാതികൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിലവർധിപ്പിക്കുന്നതിന് ചിലകേന്ദ്രങ്ങൾ കൃത്രിമക്ഷാമമുണ്ടാക്കുന്നതായി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തും. വിലവർധന പരിഹരിക്കുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ ക്വാറി ഉടമകളുടെ യോഗം വിളിച്ചുചേർക്കും. ജില്ലയിൽ ഇതിനകം 68 ചെങ്കൽ-കരിങ്കൽ ക്വാറികൾക്ക് ജില്ല ഭരണകൂടം അനുമതി നൽകി. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും പ്രസിഡൻറ് വ്യക്തമാക്കി. ഫെബ്രുവരിയിൽ പദ്ധതി വിഹിതത്തി​െൻറ 10 ശതമാനവും മാർച്ചിൽ 15 ശതമാനവും മാത്രമേ ചെലവഴിക്കാൻ സാധിക്കൂ എന്നിരിക്കെ പദ്ധതികൾ വൈകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിയ ജില്ലയാണ് കണ്ണൂർ. നായ് വളർത്തലിന് ൈലസൻസ് െകാണ്ടുവരാൻ ആലോചനയുണ്ട്. നിലവിലെ പാപ്പിനിശ്ശേരി കേന്ദ്രത്തിൽ പദ്ധതി പ്രവർത്തനം തുടർന്നുവരുന്നുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റി, പടിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ കൂടി പുതിയ വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കും. പയ്യന്നൂരിലും ഒരു കേന്ദ്രം സ്ഥാപിക്കും. ബ്ലോക്ക് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കൃഷി സ്വയംപര്യാപ്ത ഗ്രാമം കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. സ്കൂൾ വിദ്യാർഥികൾക്കിടയിൽ മദ്യ-മയക്ക് മരുന്ന് ഉപഭോഗം വർധിച്ചു വരുന്നതിനെതിരെ ബോധവത്കരണം നടത്തും. അഴുക്കിൽനിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പുഴസംരക്ഷണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായി പ്രസിഡൻറ് പറഞ്ഞു. മൂന്ന് വർഷം കൊണ്ട് പുഴകൾ മലിന മുക്തമാക്കാനാണ് പദ്ധതി. ഓഖി ദുരന്ത ബാധിത സഹായ ഫണ്ടിലേക്ക് ജില്ലപഞ്ചായത്ത് അംഗങ്ങൾ നിശ്ചിത തുക സംഭാവന നൽകാൻ യോഗം തീരുമാനിച്ചു. ഒാഖി ദുരതത്തിലും പെരിങ്ങത്തൂർ ബസപടത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചാണ് യോഗം തുടങ്ങിയത്. പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.പി. ജയബാലൻ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കെ. ശോഭ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തോമസ് വർഗീസ്, ജോയ് കൊന്നക്കൽ, അൻസാരി തില്ലങ്കേരി, അജിത് മാട്ടൂൽ, സണ്ണി മേച്ചേരി, കെ.പി. ചന്ദ്രൻ, പി.പി. ഷാജിർ, പി.കെ. സരസ്വതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.