വീടുവിട്ടിറങ്ങിയ രാജസ്ഥാൻ ബാലൻ പയ്യന്നൂരിൽ

പയ്യന്നൂർ: വീടുവിട്ടിറങ്ങിയ രാജസ്ഥാൻ ബാലൻ പയ്യന്നൂരിലെത്തി. രാജസ്ഥാനിലെ ഹസൻബദുവ വില്ലേജിലെ സെൽമാൻ എന്ന പത്തു വയസ്സുകാരനാണ് യാത്രക്കിടയിൽ പയ്യന്നൂരിലെത്തിപ്പെട്ടത്. മൂന്നുദിവസം മുമ്പ് അമ്മയോട് വഴക്കിട്ട് ഇറങ്ങിത്തിരിച്ചതാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചറിൽ വെള്ളിയാഴ്ച പയ്യന്നൂരിലിറങ്ങിയ സെൽമാനെ ഹോംഗാർഡാണ് കണ്ടെത്തിയത്. തുടർന്ന് പയ്യന്നൂർ പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സെൽമാ​െൻറ രക്ഷിതാക്കളെ കണ്ടെത്താൻ രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.