കൂത്തുപറമ്പ്: ഏളക്കുഴി ആറ്റിൻകര പുതിയകാവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 23 മുതൽ 26 വരെ വിവിധ പരിപാടികളോടെ നടക്കും. 25ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനംചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാർഗവറാം മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒമ്പതിന് കോഴിക്കോട് നാടകനിലയത്തിെൻറ പുരാണനാടകം ചാണക്യൻ അവതരിപ്പിക്കും. 24ന് വൈകീട്ട് നാലിന് കരേറ്റ സ്വയംവര പാർവതി ക്ഷേത്രത്തിൽനിന്ന് കലവറനിറക്കൽ ഘോഷയാത്ര തുടങ്ങും. രാത്രി ഒമ്പതിന് കലാപരിപാടികൾ. തുടർന്ന് ഊർപ്പഴശ്ശി ദൈവത്തിെൻറ തോറ്റം, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, ഇളനീർപൊളി തുടങ്ങിയവ നടക്കും. 25ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി കെട്ടിയാടും. വൈകീട്ട് വിവിധ തോറ്റങ്ങളും വെള്ളാട്ടങ്ങളും നടക്കും. 25ന് രാവിലെ വിവിധ ക്ഷേത്രകർമം. രാത്രി ഏഴിന് അടിയറ കാഴ്ചവരവ് ഘോഷയാത്ര നീർവേലി ശ്രീരാമസ്വാമി ക്ഷേത്രപരിസരത്തുനിന്നാരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും. 26ന് രാവിലെ മുതൽ നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർകാളി തെയ്യങ്ങൾ കെട്ടിയാടും. ഉച്ചക്ക് രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.