ഭാഗവത സപ്​താഹയജ്ഞം

തലശ്ശേരി: പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രം ഭാഗവത സപ്താഹയജ്ഞം കണ്ഠമംഗലം നന്ദകുമാറി​െൻറ നേതൃത്വത്തിൽ ഡിസംബർ 24 മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് കലവറ നിറക്കൽ, വിഗ്രഹഘോഷയാത്ര. തുടർന്ന് ആചാര്യവരണം, പ്രഭാഷണം. ക്ഷേത്രം പ്രസിഡൻറ് വി. സുനീഷ് അധ്യക്ഷതവഹിക്കും. 26 മുതൽ രാവിലെ ആറരക്ക് ഭാഗവതപാരായണം. മറ്റു ദിവസങ്ങളിൽ പാരായണത്തോടൊപ്പം മൃത്യുഞ്ജയഹോമം, നവഗ്രഹപൂജ, സമൂഹാർച്ചന, ശ്രീകൃഷ്ണാവതാര പൂജ, രുഗ്മിണി സ്വയംവര ഘോഷയാത്ര, വിദ്യാരാജ ഗോപാലാർച്ചന എന്നിവയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റി ഇ.എം. സത്യനാഥ്, കമ്മിറ്റി സെക്രട്ടറി സി. സുനിൽകുമാർ, ക്ഷേത്രം പ്രസിഡൻറ് വി. സുനീഷ്, സെക്രട്ടറി സി.കെ.പി. ദേവദാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.