മാഹി: കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കരയിൽ മഴവെള്ളസംഭരണി സ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ചാലക്കര പോന്തയാട്ട് റോഡ് ടാറിങ്ങിന് എസ്റ്റിമേറ്റ് നൽകിയതായും എം.എൽ.എ അറിയിച്ചു. ആറാംവാർഡ് ചാലക്കരയിൽ നടന്ന ജനസമ്പർക്ക പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കീഴന്തൂർ പത്മനാഭൻ അധ്യക്ഷതവഹിച്ചു. കെ.പി. വത്സൻ, എസ്.കെ. സുരൻ, വി. ശ്രീധരൻ, കെ. ബാലകൃഷ്ണൻ, എസ്.കെ. വിജയൻ എന്നിവർ സംസാരിച്ചു. കീഴന്തൂർ പത്മനാഭൻ ചെയർമാനും കെ.പി. വത്സൻ കൺവീനറുമായി വാർഡ് വികസന സമിതി രൂപവത്കരിച്ചു. നാലാം വാർഡ് മുണ്ടോക്കിൽ നടന്ന ജനസമ്പർക്ക പരിപാടിയും എം.എൽ.എ ഉദ്ഘാടനംചെയ്തു. കയനാടത്ത് രാഘവൻ അധ്യക്ഷതവഹിച്ചു. കെ.പി. നൗഷാദ്, കെ.ബി. മമ്മൂട്ടി, പള്ള്യൻ പ്രമോദ്, ഹാരിസ് പരന്തിരാട്ട്, മനോളി മുഹമ്മദ്, അനുരാജ്, രാജേഷ് പനങ്ങാട്ടിൽ, പി.ജെ. വിനയകുമാർ, കെ. മോഹനൻ, ആൻറണി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി ചെയർമാനായി പി.സി.എച്ച്. ശശിധരനെയും കൺവീനറായി കെ.പി. നൗഷാദിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.