ഇനിമുതല്‍ രാസവളങ്ങളുടെ വിൽപന പി.ഒ.എസ് മെഷീന്‍ വഴി മാത്രം

കാസർകോട്: കേന്ദ്രസര്‍ക്കാറി​െൻറ തീരുമാനപ്രകാരം 2018 ജനുവരി ഒന്നുമുതല്‍ സബ്‌സിഡിയോടെയുള്ള രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും സിറ്റി കംപോസ്റ്റും ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീന്‍ വഴി മാത്രമേ വിൽക്കാന്‍ പാടുള്ളൂവെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ ആൻഡ് ടി) അറിയിച്ചു. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ് സഹിതമെത്തി വിരലടയാളം പതിച്ച് വളം വാങ്ങണം. ശനിയാഴ്ച ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററും സഹിതം കൃഷിഭവനിലെ കൃഷി ഓഫിസറെ സമീപിച്ച് അന്നത്തെ ക്ലോസിങ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണം. 24ന് അർധരാത്രി പി.ഒ.എസ് മെഷീനിലെ സ്റ്റോക്ക് പൂജ്യം ആകും. 27 മുതല്‍ 29 വരെ വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ല കേന്ദ്രങ്ങളില്‍ എത്തി പി.ഒ.എസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം. അതിനായി ചെറുകിട വ്യാപാരികള്‍/പി.ഒ.എസ് യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പി.ഒ.എസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എം.എഫ്.എം.എസ്.ഐ.ഡി എന്നിവസഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കൃഷിവകുപ്പ് ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.