കാസർകോട്: മന്ത്രി പൊളിപ്പിച്ച ചെർക്കളയിലെ ട്രാഫിക് സര്‍ക്കിളുകൾ പൊളിച്ച് ഒരു മാസം പിന്നിെട്ടങ്കിലും പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും അധികൃതർ ഇതുവരെ തുടങ്ങിയില്ല. തീർത്തും അശാസ്ത്രീയമായി നിർമിച്ചതെന്ന് ബോധ്യമായതിനാൽ അടിയന്തരമായി പൊളിച്ചുനീക്കാൻ മന്ത്രി ജി. സുധാകരൻ ഉത്തരവിട്ടതിെൻറ അടിസ്ഥാനത്തിലാണ് സർക്കിളുകൾ പൊളിച്ചുമാറ്റിയത്. എന്നാൽ, സർക്കിളുകൾ ഉണ്ടായിരുന്നയിടത്ത് ഇപ്പോൾ മണൽചാക്കുകൾ നിരത്തിവെച്ചിരിക്കുകയാണ്. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വിശ്രമകേന്ദ്രമാക്കി മാറ്റി. രാത്രി കാലങ്ങളില്‍ നിരവധി തൊഴിലാളികളാണ് ഇവിടെ ഉറങ്ങുന്നത്. മൂന്ന് വർഷം മുമ്പാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെർക്കള ടൗണിലെ റോഡ് കോൺക്രീറ്റ് ചെയ്യാനും ഒാവുചാലുകൾ നിർമിക്കുന്നതിനുമായി കരാർ നൽകിയത്. അന്നത്തെ ടെൻഡർ നടപടികളെക്കുറിച്ച് വിജിലൻസിന് പരാതിപോകുകയും നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. പിന്നീട് റീടെൻഡർ നടത്തുകയും റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനും ട്രാഫിക് സർക്കിൾ നിർമിക്കാനും വീണ്ടും കരാർ നൽകുകയുമായിരുന്നു. ആദ്യ കരാറിൽ ഒാവുചാൽ നിർമാണത്തിനായി മാറ്റിവെച്ച തുകയാണ് വകമാറ്റി ട്രാഫിക് സർക്കിളുകൾ നിർമിക്കുന്നതിനായി രണ്ടാമത്തെ കരാറിൽ ഉൾക്കൊള്ളിച്ചത്. ആദ്യ കരാറിൽ 50 ലക്ഷം രൂപയാണ് ഒാവുചാലിനായി മാറ്റിവെച്ചത്. എന്നാൽ, രണ്ടാമത്തെ കരാർ പ്രകാരം രണ്ട് ട്രാഫിക് സർക്കിളുകൾ നിർമിക്കുന്നതിനായി മാത്രമാണ് ഇൗ തുക വകമാറ്റിയത്. ആദ്യ കരാർ അട്ടിമറിച്ച് രണ്ടാമത്തെ കരാർ നൽകിയത് അഴിമതി നടത്തുന്നതിനുള്ള കളമൊരുക്കാനാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.