പയ്യന്നൂർ പെട്രോളിയം സംഭരണശാലയുടെ മറവിൽ നടക്കുന്ന ഭൂമി ഇടപാട് അന്വേഷിക്കണം -പരിസ്ഥിതി സമിതി പയ്യന്നൂർ: കിഴക്കെ കണ്ടങ്കാളിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിെൻറ (എച്ച്.പി.സി.എൽ) എണ്ണ സംഭരണശാല സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ച സ്ഥലത്തിനു സമീപത്തെ വയലും ചതുപ്പും നിലവിലുള്ളതിലും ഇരട്ടി വിലക്ക് സ്വകാര്യ കമ്പനി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലബാർ പരിസ്ഥിതി സമിതി സംസ്ഥാന ലാൻഡ് റവന്യൂ കമീഷണർക്കും ്രജിസ്ട്രേഷൻ വകുപ്പിനും പരാതി നൽകി. െലറ്റർ നമ്പർ. C1- DCKNR / 6477 പ്രകാരം തലോത്ത് വയലിൽ 455 മുതൽ 561 വരെയുള്ള 29 സർവേ നമ്പറുകളിലായി 130 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് വാങ്ങാൻ കഴിഞ്ഞ ജനുവരി 16ന് കണ്ണൂരിൽ ചേർന്ന സ്റ്റേറ്റ് െലവൽ മോണിറ്ററിങ് കമ്മിറ്റിയിൽ തീരുമാനമായിരുന്നു. ഇതിനായി സ്പെഷൽ തഹസിൽദാറുടെ നേതൃത്വത്തിൽ ഓഫിസ് പയ്യന്നൂരിൽ തുടങ്ങുകയും ചെയ്തു. എന്നാൽ, 2008ലെ തണ്ണീർത്തട നിയമം, കോസ്റ്റൽ സോൺ റഗുലേഷൻ ആക്ട്, 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, പരിസ്ഥിതി ആഘാത പഠനം എന്നീ നിയമങ്ങൾ പാലിക്കേണ്ടതുകൊണ്ടും ഫണ്ടിെൻറ അപര്യാപ്തതകൊണ്ടും ഭൂമി വാങ്ങൽ നടന്നില്ല. അതേ സമയം, ഇതിനു തൊട്ടുകിടക്കുന്ന തണ്ണീർത്തടവും കണ്ടൽക്കാടും വയലുമടങ്ങുന്ന 593/1 മുതൽ 593/14 വരെയുള്ള 19 സർവേ നമ്പറുകളിലായി 14.16 ഏക്കർ ഭൂമി 2,46,90,805 രൂപക്ക് (ഏകദേശം രണ്ടര കോടി രൂപ) കോഴിക്കോട് കേന്ദ്രമായുള്ള ജഗപ്രിയ സീതാറാം ഭട്ട്, പാർട്ണർ, എം.എസ്.എ. കുട്ടി പ്രോപ്പർട്ടീസ് എന്ന സ്ഥാപനം വാങ്ങിയതായി രജിസ്ട്രേഷൻ ഓഫിസ് രേഖകളിൽ കാണുന്നു. ഭൂപരിഷ്കരണ ചട്ടങ്ങൾ മറികടക്കാൻ മറ്റു പേരുകളിലും സ്ഥലമെടുപ്പ് തുടരുന്നതായാണ് വിവരം. ഭൂമിയുടെ യഥാർഥ വിലയും രജിസ്ട്രേഷൻ വിലയും തമ്മിൽ വളരെ വ്യത്യാസമുള്ളതായും ഇതേ സ്ഥലത്ത് ഏറക്കാലമായി ഭൂമി കച്ചവടം നടത്തുന്ന ഏജൻറുമാർ പറയുന്നു. ചട്ടങ്ങൾ ലംഘിച്ചും രജിസ്ട്രേഷൻ വിലയിൽ കൃത്രിമം കാട്ടിയും പെട്രോളിയം സംഭരണശാലക്ക് മറവിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്ന കമ്പനിയെക്കുറിച്ച് അന്വേഷിക്കണമെന്നും ഭൂമികച്ചവടം നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷണർക്കയച്ച കത്തിൽ ആവശ്യപ്പെട്ടതായി മലബാർ പരിസ്ഥിതി സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ, കെ.പി. ചന്ദ്രാംഗദൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.