ഉദുമ കോളജ് യൂനിയൻ ഉദ്ഘാടനം

പെരിയാട്ടടുക്കം: ഉദുമ ഗവ. കോളജ് യൂനിയൻ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം ഉദ്ഘാടനംചെയ്തു. കോളജ് ചെയർപേഴ്സൻ എം. കവിത അധ്യക്ഷതവഹിച്ചു. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഫൈൻ ആർട്സ് ക്ലബ് ഉദ്ഘാടനംചെയ്തു. മാഗസിൻ പ്രവർത്തനം സുധീഷ് ചട്ടഞ്ചാലും നിർവഹിച്ചു. ഓഖി ദുരിതാശ്വാസ ഫണ്ട് സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി ശ്രീജിത് രവീന്ദ്രൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ജി. സുവർണകുമാർ, ഫൈൻ ആർട്സ് അഡ്വൈസർ ജഗദീഷ്, പ്രഫ. വിദ്യ, പ്രഫ. എസ്. അഭിലാഷ് എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി വിജിത് രാജ് സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.