ഉദുമ: ജില്ലയിലെ പ്രധാനപ്പെട്ട പട്ടണമായ ചട്ടഞ്ചാൽ വികസന മുരടിപ്പിലായിട്ട് വർഷങ്ങളായി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ അധികൃതർ തയാറാകാത്തത് ചട്ടഞ്ചാലിെൻറ വികസനത്തെ സാരമായി ബാധിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന ഇവിടെ ആധുനിക രീതിയിലുള്ള ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പണിയുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചെമ്മനാട് ഗ്രാമപഞ്ചായത്തിെൻറ വികസന പദ്ധതിയിൽ വർഷങ്ങൾക്കുമുേമ്പ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരുനീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കളനാട് റോഡിൽ പഞ്ചായത്ത് വർഷങ്ങൾക്കുമുമ്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. നാല് ബാങ്ക് ശാഖകളും വില്ലേജ് ഒാഫിസ്, സബ്ട്രഷറി, പോസ്റ്റ് ഒാഫിസ് ഉൾപ്പെടെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ചട്ടഞ്ചാലിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ജോലി ചെയ്തുവരുന്നു. ഇവരുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള പൊതുശൗചാലയം പണിയണമെന്ന നീണ്ട കാലത്തെ മുറവിളിക്കും പരിഹാരമുണ്ടാക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതുമൂലം ദീർഘദൂര യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വലിയ പ്രയാസം നേരിടുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് പിടിക്കപ്പെടുന്ന വാഹനങ്ങൾ നിക്ഷേപിക്കുന്നത് ചട്ടഞ്ചാലിെൻറ ഹൃദയഭാഗത്താണ്. നല്ലൊരു കളിസ്ഥലമായിരുന്ന ഇവിടെ ഇപ്പോൾ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞു. നിരവധി സംഘടനകൾ ഇത് ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. നിരവധി തവണ വാഹനങ്ങൾ കത്തിച്ചാമ്പലായ സംഭവവും ഉണ്ടായി. കാട് വളർന്ന് ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന ഇൗ സ്ഥലം ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നല്ലൊരു ബസ്സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും പണിയാൻ കഴിയും. അതിനുള്ള ഇച്ഛാശക്തി അധികൃതർ കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.